spot_imgspot_imgspot_img

രാജ്യാന്തര മേള: സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം ദേശാഭിമാനിക്കും മീഡിയാവണ്ണിനും

Date:

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ ദേശാഭിമാനിയും ദൃശ്യ മാധ്യമത്തിൽ മീഡിയാ വണ്ണും നേടി .അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമയിലെ ടി ബി ലാൽ നേടി.

ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ കെ ബി പാർവണ അർഹയായി .ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചൽ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടർ. 24 ന്യൂസിലെ കെ ഹരികൃഷ്ണന് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു .ഓൺലൈൻ വിഭാഗത്തിൽ ദി ഫോർത്തിനാണ് പുരസ്ക്കാരം. ആകാശവാണിയാണ് മികച്ച റേഡിയോ . ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് റേഡിയോ മിർച്ചി 98 .3 അർഹമായി.

ദി ന്യൂ ഇന്ത്യൻ എക്സ് പ്രസിലെ വിൻസെൻറ് പുളിക്കൻ ആണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫർ. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി മാതൃഭൂമി ന്യൂസിലെ പ്രേം ശശിയെ തിരഞ്ഞെടുത്തു. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിൽ ദേശാഭിമാനിയിലെ മിഥുൻ അനിലാ മിത്രൻ പ്രത്യേക ജൂറി പരാമർശം നേടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ്...

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ...

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല

ചെന്നൈ: വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന്...

അപ്രതീക്ഷിത പരാജയം; തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...
Telegram
WhatsApp