spot_imgspot_img

സിനിമാനയം അനിവാര്യമെന്ന് ഓപ്പൺ ഫോറം

Date:

spot_img

തിരുവനന്തപുരം: സിനിമാ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയുള്ള സിനിമാനയം അനിവാര്യമെന്ന് ഓപ്പൺ ഫോറം. മറ്റു സംസ്ഥാനങ്ങളിലെ മികച്ച നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാവണം സംസ്ഥാനത്ത് സിനിമാനയംരൂപീകരിരിക്കേണ്ടതെന്ന് നിർമ്മാതാവ് സുരേഷ്‌കുമാർ പറഞ്ഞു . ജെൻഡറിനും പ്രേക്ഷകർക്കും അർഹമായ പരി​ഗണന നൽകണമെന്നും മിക്ക സംസ്ഥാനങ്ങളിലേയും സിനിമാ നയത്തെ ടൂറിസം നയവുമായി ബന്ധപ്പെടുത്താറുണ്ടന്നും സജിതമാടത്തിൽ പറഞ്ഞു .പക്ഷേ ഇത് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കാതെ കലയുടെ പരിപോഷണത്തിന് ഉതകുന്നതായിരിക്കണമെന്നും അവർ പറഞ്ഞു.

സിനിമാ നയ രൂപീകരണത്തോടൊപ്പം അതിന്റെ നടപ്പാക്കലിലും പൂർണശ്രദ്ധയും സുതാര്യതയും വേണമെന്ന് സംവിധായിക മിനിഐ ജി പറഞ്ഞു. ട്രേയ്ഡ് യൂണിയൻ സംസ്കാരം മേഖലയിൽ കടന്നുവരേണ്ടതുണ്ടെന്നും സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ സമൂഹം തുടങ്ങിയ എല്ലാവരേയും കൂടുതലായി പരി​ഗണിക്കണമെന്നും അവർ പറഞ്ഞു.

സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം നേടിയ സിക്കിമിന്റെ സിനിമാ നയത്തെ കേരളത്തിനും മാതൃകയാക്കാവുന്നതാണെന്ന് ഫിപ്രസി ജനറൽ സെക്രട്ടറി പ്രേമേന്ദ്ര മജുംദാർ പറഞ്ഞു.ചലച്ചിത്ര സംഘടനകൾ,അക്കാഡമി ,കെ എസ്‌ എഫ് ഡി സി തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ചാവണം സിനിമ നയം രൂപീകരിക്കേണ്ടതെന്ന് ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് പറഞ്ഞു.

സംവിധായകൻ മണിലാൽ, വി കെ ജോസഫ് എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp