spot_imgspot_imgspot_img

നവകേരള സദസ്സ്: കഴക്കൂട്ടത്ത് വനിതാ സംഗമം

Date:

തിരുവനന്തപുരം: നവകേരള സദസ്സിനോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വനിതകളെ ഉള്‍പ്പെടുത്തി നടത്തിയ വനിതാ സംഗമം കെ.കെ ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം സമൂഹത്തിലെ വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കണമെന്നും എം.എല്‍.എ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍.എ നേതൃത്വം നല്കിയ വനിതാ സംഗമത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡോ.കെ.വാസുകി മുഖ്യാതിഥിയായി. നവകേരള നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കാളിത്തവും അവകാശങ്ങളും ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വനിതാ സംഗമത്തില്‍ ചര്‍ച്ച ചെയ്തു. ചെമ്പഴന്തി എസ്.എന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ബീനാ ഭദ്രന്‍, കോളേജ് പ്രിന്‍സിപ്പല്‍ രാഖി.എ.എസ്, കോളേജ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...
Telegram
WhatsApp