spot_imgspot_imgspot_img

‘പെൺപോരിമ – ഫെമിനിസ്റ്റ് ജീവിതാഘോഷങ്ങൾ’; ഏകദിന കൂടിച്ചേരൽ ഇന്ന്

Date:

തിരുവനന്തപുരം: കേരള ഫെമിനിസ്റ്റ് ഫോറത്തിന്റെ ‘പെൺപോരിമ – ഫെമിനിസ്റ്റ് ജീവിതാഘോഷങ്ങൾ’ എന്ന ഏകദിന കൂടിച്ചേരൽ ഇന്ന്. തിരുവനന്തപുരത്തെ YWCA ഹാളിൽ വെച്ച് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ കൂടിച്ചേരൽ നടക്കുക. പ്രൊ. ഉമാ ചക്രവർത്തിയും കൽക്കി സുബ്രഹ്മണ്യവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിയിൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി ഇടപെടുന്ന നിരവധി വ്യക്തിത്വങ്ങൾ സംസാരിക്കുന്നു.

വ്യത്യസ്‌ത തലങ്ങളിൽ കേരളത്തിലെ സ്‌ത്രീകളുടെ ജീവിതങ്ങളെയും അവകാശങ്ങളെയും അഭിസംബോധന ചെയ്‌ത, സംഘടനാ രംഗത്തും സര്‍ഗ്ഗാത്മക – ബൗദ്ധിക മേഖലകളിലും തനതായ സംഭാവനകൾ നൽകിയ, എഴുപതു വയസ്സ് പിന്നിട്ട, ആറു വ്യക്തിത്വങ്ങളെ പരിപാടിയിൽ ആദരിക്കുന്നു. സാറാ ജോസഫ്‌, കെ. അജിത, ഏലിയാമ്മ വിജയന്‍, വി.പി. സുഹറ, നളിനി ജമീല, നളിനി നായക്‌ എന്നിവരെയാണ് ആദരിക്കുന്നത്.

മുൻകാല ഫെമിനിസ്റ്റ്‌ പോരാട്ടങ്ങളുടെ അനുഭവ ജ്ഞാനങ്ങളോടും അതിജീവന സമരങ്ങളോടും പുതിയകാലത്തെ ഫെമിനിസ്റ്റ്‌ ആക്‌ടിവിസ്റ്റുകള്‍ക്കും അക്കാദമിക – സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും സംവദിക്കാനുള്ള അവസരം കൂടിയാണ് ഈ കൂടിചേരൽ. കേരളത്തിന്റെ സമകാലിക മുഖ്യധാരാ ഫെമിനിസ്റ്റ്‌ രാഷ്‌ട്രീയ വ്യവഹാരങ്ങളില്‍ ബോധപൂര്‍വ്വം രൂപപ്പെടുത്തേണ്ട ഫെമിനിസ്റ്റ്‌ ഐക്യപ്പെടലിനും മൈത്രിക്കും തുടക്കം കുറിക്കുക എന്നതുകൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...
Telegram
WhatsApp