spot_imgspot_imgspot_img

ശബരിമലയിൽ ഭക്തജന പ്രവാഹം

Date:

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കണക്കുകൾ അനുസരിച്ച് മണിക്കൂറിൽ 4500 പേർ വരെയാണ് പതിനെട്ടാം പടി ചവിട്ടുന്നത്. അതേസമയം വെർച്യുൽ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്. സ്പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ ഒരുലക്ഷത്തോളം ഭക്തർ എത്താനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. കൂടാതെ പമ്പയിൽ സ്പോട്ട് ബുക്കിംഗ് 4000 വും കടന്നു.

വലിയ നടപ്പന്തലിൽ 6 വരിയയാണ് നിലവിൽ ക്യു ഏർപ്പെടുത്തിയത്. ഇന്ന് ശരംകുത്തിവരെ തീർഥാടകരുടെ ക്യു നീണ്ടു. ആറും ഏഴും മണിക്കൂർ കാത്തുനിന്നാണ് ഭക്തർ സന്നിധാനത്തെത്തി ദർശനം നേടുന്നത്. പരമാവധി വേഗത്തില്‍ ഭക്തരെ ദര്‍ശനം നടത്തി അയക്കുകയാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. കൂടാതെ ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp