spot_imgspot_imgspot_img

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്; മോഹന്‍ലാലിനും അമൃതാനന്ദമയിക്കും ക്ഷണം

Date:

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹൻ ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം. ജനുവരി 16 മുതല്‍ 22 വരെയാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയിൽ പങ്കെടുക്കും.

അമൃത മഹോത്സവമെന്നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പേര് നല്‍കിയിരിക്കുന്നത്. രാമ വിഗ്രഹം ജനുവരി 22ന് പ്രതിഷ്ഠിക്കും. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാകും ചടങ്ങ് നടക്കുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കുക.

പരിപാടിയില്‍ എഴായിരം പേരാണ് പങ്കെടുക്കുക. വാരാണസിയിലെ വേദ പണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാർ ഉൾപ്പടെ നാലായിരം പുരോഹിതർ ചടങ്ങിൽ പങ്കെടുക്കും. കൂടാത്ത ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പേരും പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp