spot_imgspot_imgspot_img

മുഖ്യമന്ത്രിയുടെ നവ കേരള സദസു കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ല; രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള സദസു കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് നന്മ ചെയ്ത മുഖ്യമന്ത്രിമാർ ലീഡറും ഉമ്മൻ ചാണ്ടിയുമായിരുന്നുവെന്നും അവരുടെ ജനസമ്പർക്കം കേരളം മറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഏതെങ്കിലും നിയോജക മണ്ഡലത്തിൽ ഒരു വ്യക്തിയുടെപരാതി പരിഹരിച്ചു ഉത്തരവിട്ടു എന്നറിഞ്ഞാൽ, തെളിയിച്ചാൽ ആ വ്യക്തിക്ക് ഒരു പവൻസമ്മാനമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആലപ്പുഴ ജില്ലയിൽ പങ്കെടുത്ത ഒരു യോഗത്തിലും അടുത്തിടെ ജില്ലയിലുണ്ടായ കർഷക ആത്മഹത്യയെ കുറിച്ചോ , കുട്ടനാട്ടിലെ കൃഷി നാശത്തെ കുറിച്ചോ , കയർ മേഖലയുടെ പ്രതിസന്ധികളെ പറ്റിയോ കയർതൊഴിലാളികളുടെ പ്രയാസങ്ങളെ കുറിച്ചോ ഒന്നും പരാമർശിച്ചില്ല ഇതൊരു ജനവിരുദ്ധ യാത്രയാണെന്നും അദ്ദേഹം ആരോപിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp