spot_imgspot_imgspot_img

രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരിയിൽ

Date:

ഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’യുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ജനുവരിയിലാണ് രണ്ടാം ഘട്ടമായ ഭാരത് ന്യായ് യാത്ര സംഘടിപ്പിക്കുന്നത്. യാത്ര ജനുവരി 14 മുതൽ ആരംഭിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. മാർച്ച് 20ന് യാത്ര അവസാനിക്കും.


മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ തുടങ്ങിയ സ്ഥലനങ്ങളിലൂടെ കടന്ന് മുംബൈയില്‍ സമാപിക്കും. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. ജനുവരി 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും യാത്ര. എന്നാൽ ചില സ്ഥലങ്ങളിൽ കാൽ നടയായും സഞ്ചരിക്കും.

മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ് ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 6200 കിലോമീറ്റര്‍ ദൂരമാണ് യാത്ര കടന്നുപോകുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp