spot_imgspot_imgspot_img

സിൽവർ ലൈൻ ഭാവി വികസനത്തിന് തടസമാകുമെന്ന് ദക്ഷിണറെയില്‍വേ

Date:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായ സിൽവർ ലൈൻ വീണ്ടും ചുവപ്പ് നാടയിൽ കുടുങ്ങി. ദക്ഷിണറെയില്‍വേ സിൽവർ ലൈനെതിരെ കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാനിന്നും ഇത് ഭാവി റെയിൽ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്ക് അനുമതി തേടി കേന്ദ്ര റെയിൽ വേ ബോർഡിനു പലവട്ടം കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവേ ഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത് ദക്ഷിണ റെയിൽ വേ റിപ്പോർട്ട് നൽകിയത്. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും റിപ്പോർട്ടിൽ ദക്ഷിണറെയില്‍വേ ഉന്നയിച്ചു.

റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp