spot_imgspot_imgspot_img

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും; മന്ത്രി കെ ബി ഗണേഷ് കുമാർ

Date:

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം തന്റെ വകുപ്പിൽ നടത്താനൊരുങ്ങുന്ന നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

നഷ്ടത്തിലോടുന്ന ബസ് സർവീസുകൾ നിർത്തുന്നതിടൊപ്പം മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. കൊണ്ടുവരാൻ പോകുന്ന മാറ്റത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആർടിസി പ്രശനങ്ങൾ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ്‌ കുറക്കൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ മന്ത്രിയെന്ന നിലയിൽ അധികം പരിപാടികളിൽ പങ്കെടുക്കില്ല. എന്നാൽ പത്തനാപുരം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകുമെന്നും ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp