spot_imgspot_imgspot_img

അംബിക, രാജസേനൻ , ജി.വേണുഗോപാൽ, ദിനേശ് പണിക്കർ എന്നിവർക്ക് പ്രേം നസീർ പുരസ്ക്കാരങ്ങൾ

Date:

തിരുവനന്തപുരം: പ്രേം നസീറിന്റെ 35-ാം ചരമവാർഷികം പ്രേം നസീർ സ്മൃതി സന്‌ധ്യ എന്ന പേരിൽ ജനുവരി 16 ന് പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം പ്രേം നസീർ പുരസ്ക്കാരങ്ങളും സമർപ്പിക്കും. നടി അംബിക (ചലച്ചിത്ര ശ്രേഷ്ഠ), സംവിധായകൻ രാജസേനൻ (ചലച്ചിത്ര സമഗ്ര സംഭാവന), ഗായകൻ ജി.വേണുഗോപാൽ (സംഗീതശ്രേഷ്ഠ), നടൻ ദിനേശ് പണിക്കർ (ലൈഫ് ടൈം അച്ചീവ്മെന്റ്) എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ സമർപ്പിക്കുന്നതെന്ന് ജൂറി ചെയർമാൻ ബാലു കിരിയത്ത് അറിയിച്ചു.

ജൂറി മെമ്പർമാരായ റോണി റാഫേൽ , അജയ് തുണ്ടത്തിൽ, സമിതി പ്രസിഡണ്ട് കൂടിയായ പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു. ജനുവരി 16 ന് തൈക്കാട് ഭാരത് ഭവനിൽ വൈകുന്നേരം 7.30 ന് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും.

വി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന സ്മൃതി സന്ധ്യ മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി ഉൽഘാടനം ചെയ്യും. പ്രേംകുമാർ, സൂര്യ കൃഷ്ണമൂർത്തി, പാളയം രാജൻ, രാജശേഖരൻ നായർ, അഡ്വ. വിജയ് മോഹൻ ,കരമന ജയൻ , ഇ. എം.ഷെബീർ എന്നിവർ പ്രശസ്തി പത്രങ്ങൾ സമർപ്പിക്കും. വൈകുന്നേരം 4 മുതൽ പ്രേം നസീർ ചിത്രഗീത പ്രശ്നോത്തരി, നിത്യ വസന്തം ഗാനമേള എന്നിവയും ഉണ്ടാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp