spot_imgspot_img

എം ടി വാസുദേവൻ നായരുടെ പ്രസംഗത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ പ്രസംഗത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിയായിരുന്നു എം ടി യുടെ പ്രസംഗം. എംടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെയെന്നാണ് ചെന്നിത്തല പറയുന്നത്.

മാത്രമല്ലഈ വിമർശനം പിണറായിക്കും നരേന്ദ്ര മോദിക്കും ബാധകമാണെന്നും എംടി കാണിച്ച ആർജവം മറ്റ് സാംസ്‌കാരിക നായകർക്ക് മാതൃകയാവട്ടെയെന്നും ചെന്നിത്തല വ്യക്തമാക്കി. സ്തുതിപാഠകർക്ക് മാത്രം അവസരങ്ങൾ എന്നതാണ് ഇപ്പോഴത്തെയും അവസ്ഥയെന്നും അദ്ദേഹം ആരോപിച്ചു.

അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടിയെന്നും ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നുമായിരുന്നു എം ടിയുടെ പ്രസംഗത്തിലെ പരാമർശം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp