spot_imgspot_imgspot_img

ജനുവരി 17ന് ​ഗുരുവായൂരിൽ ഭക്തർക്ക് നിയന്ത്രണം

Date:

തൃശൂർ: ഈ മാസം 17 ന് ഗുരുവായൂരിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം. നടനും ബി ജെ പി നേതാവുമായി സുരേഷ് ​ഗോപിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്.

ജനുവരി 17 ന് രാവിലെ 6 മണിമുതൽ 9 മണി വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. മാത്രമല്ല അന്ന് നടക്കാനിരിക്കുന്ന വിവാഹങ്ങളുടെ സമയക്രമത്തിലും മാറ്റം വരും. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം അമ്പലത്തിൽ വിവാഹങ്ങൾ ഒന്നും നടക്കില്ലെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതുമായി ബന്ധപെട്ട് 40 വിവാഹ സംഘങ്ങളാണ് പൊലീസിനെ സമീപിച്ചത്. എന്നാൽ എല്ലാ വിവാഹവും നടത്താൻ സംവിധാനം ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. അന്നേ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും.

എന്നാൽ രാവിലെ 6 മണിമുതൽ 9 മണി വരെ തുലാഭാരം, ചോറൂണ് എന്നിങ്ങനെയുള്ള വഴിപാടുകൾ അനുവദിക്കില്ല.ജനുവരി 17ന് രാവിലെ 8ന് പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തും. തുടർന്ന് 8.45ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും. ജനുവരി 16ന് മോദി കൊച്ചിയിലെത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ

തൃശൂർ: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ. ഇന്ന്...

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; ഇടതുപാർട്ടികളും വിസികെയും പിന്തുണ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. ഇടതു പാർട്ടികളും വിസികെയും വിജയ്ക്ക്...

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ പെരുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിഡി സതീശൻ....
Telegram
WhatsApp