spot_imgspot_imgspot_img

രാമക്ഷേത്രം പണിയുക എന്നത് ഹിന്ദുക്കളുടെ വികാരം; വെള്ളാപ്പള്ളി നടേശൻ

Date:

ആലപ്പുഴ: രാമക്ഷേത്രം പണിയുക എന്നതു ഹിന്ദുക്കളുടെ വികാരമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോധ്യ പ്രതിഷ്ഠാകര്‍മം അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണ്. വ്യക്തി​ജീവി​തത്തി​ലും കർമ്മപഥത്തി​ലും മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്ര ഭഗവാൻ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്, സരയൂതീരത്ത് അയോദ്ധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതി​ഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളി​ലേക്കും എത്തുകതന്നെ വേണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മാത്രമല്ല ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ മുഹൂർത്തത്തിൽ ജാതി, മത ഭേദമെന്യേ എല്ലാവരും ഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന് എതിരെ നിൽക്കുന്ന ശക്തികൾ മലവെള്ളപാച്ചിലിൽ ഒഴുകിപ്പോകും.

ഉൾക്കൊള്ളാൻ മനസ്സുള്ളവർക്ക് മാത്രം ഉൾക്കൊള്ളാമെന്നും മക്ഷേത്രത്തിൽ പോകണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചത് അധികാരത്തിനുവേണ്ടിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മതവിദ്വേഷം കുത്തിയിളക്കി തമ്മിൽ തല്ലിപ്പിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp