spot_imgspot_imgspot_img

ഡോ.വി.അമ്പിളി ചുമതലയേറ്റു

Date:

തിരുവനന്തപുരം: കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (ജി.എസ്.ഐ) കേരള യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി ഡോ.വി.അമ്പിളി ചുമതലയേറ്റു. ജി.എസ്.ഐ യില്‍ ഈ പദവിയിലെത്തുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ വനിതയാണ് ഡോ.വി.അമ്പിളി.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ജി.എസ്.ഐ യുടെ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വ്വെ ഡിവിഷനില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കോട്ടയം ഗവ. കോളേജില്‍ നിന്ന് ജിയോളജിയില്‍ ബിരുദവും പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും കുസാറ്റില്‍ നിന്ന് പി.എച്ച്.ഡി യും നേടിയിട്ടുണ്ട്.

കോട്ടയം സ്വദേശിനിയായ ഡോ.വി.അമ്പിളി അരീപ്പറമ്പ് കാലായില്‍ കെ. വേലായുധന്റെയും കെ.എ. രുഗ്മിണിയുടെയും മകളാണ്. മാധ്യമപ്രവര്‍ത്തനും മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററുമായ ഡി.പ്രമേഷ് കുമാറാണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ അമിത്രജിത്, അഭിജിത എന്നിവര്‍ മക്കളും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp