spot_imgspot_imgspot_img

വൈദ്യുതി ബില്ലടയ്ക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി

Date:

തിരുവനന്തപുരം: കെ എസ്‌ ഇ‌ബിയുടെ വൈദ്യുതി ബില്ലടയ്ക്കുന്ന ചില സംവിധാനങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം പരിഹരിച്ചുവെന്ന് വ്യക്തമാക്കി കെ എസ് ഇ ബി. കെ എസ് ഇ ബിയുടെ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇന്ന് രാവിലെ കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചത്.

കെ എസ് ഇ ബി യുടെ വൈദ്യുതി ബില്ലടയ്ക്കാനുള്ള ചില സംവിധാനങ്ങളിൽ (ഗൂഗിൾ പേ, ആമസോൺ പേ, പേ ടി എം തുടങ്ങിയ ബി.ബി.പി.എസ്. സംവിധാനങ്ങൾ, അക്ഷയ, ഫ്രണ്ട്സ്) സാങ്കേതിക കാരണത്താൽ ഇന്നലെ മുതലാണ് തടസ്സം നേരിട്ടത്. എന്നാൽ കെ എസ് ഇ ബി യുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in വഴി പണമടയ്ക്കാൻ സാധിക്കുമായിരുന്നു. കെ എസ് ഇ ബി യുടെ സെക്ഷൻ ഓഫീസ് കൗണ്ടറുകൾ വഴിയും (മാനുവൽ റെസിപ്റ്റ്) പണമടയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ തടസങ്ങൾ എല്ലാം പരിഹരിച്ചുവെന്നും എല്ലാ മാർഗങ്ങൾ വഴിയും പണമടയ്ക്കുന്നതിൽ തടസമില്ലെന്നും കെ എസ് ഇ ബി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp