spot_imgspot_img

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ; അവധി പിൻവലിച്ച് ഡൽഹി എയിംസ്

Date:

ഡൽഹി: നാളത്തെ അവധി പിൻവലിച്ച് ഡൽഹി എയിംസ്. അയോധ്യ പ്രതിഷ്‌ഠ ദിനത്തോടനുമ്പന്ധിച്ച് നാളെ ഉച്ചവരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവധിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. എയിംസിലെ ഒപി വിഭാഗം തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. അടിയന്തര ശസ്ത്രക്രിയകൾ നടത്തും.എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ പിന്നീടായിരിക്കും നടത്തുക.


വ്യാപക വിമർശനമുയർന്നതോടെയാണ് ഒപി വിഭാഗത്തിനടക്കം അവധി നല്‍കാനുള്ള തീരുമാനം പിൻവലിച്ചത്. നാളെ ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാർക്ക് അവധിപ്രഖ്യാപിച്ചിരുന്നത്. എന്നാൽ രോഗികള്‍ക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത് അവധി പിന്വലിക്കുന്നുവെന്ന് എയിംസ് അറിയിച്ചു. അതേ സമയം പുതുച്ചേരി ജിപ്മർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ​ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) അടച്ചിടും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത്...

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...
Telegram
WhatsApp