spot_imgspot_imgspot_img

ഇനി ഒരു തീരുമാനവും എടുക്കുന്നില്ല; മന്ത്രി കെ ബി ഗണേഷ് കുമാർ

Date:

തിരുവനന്തപുരം: ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ ദിവസം ഇലക്ട്രിക്ക് ബസുകൾ ലാഭത്തിലല്ല പ്രവർത്തിക്കുന്നതെന്ന് മന്ഗ്രി പറഞ്ഞിരുന്നു. എന്നാൽ തുടർന്ന് വന്ന കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ടിൽ ഇലക്ട്രിക്ക് ബസുകൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയത്.

താൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാമെന്നും ഇനി കണക്ക് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. തന്നെ മനഃപൂർവം ടാർഗറ്റ് ചെയ്യുകയാണ്. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താത്പര്യമുണ്ട്. എന്നാൽ താൻ ആരെയും ദ്രോഹിക്കാറില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം,‌ കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് മന്ത്രി വ്യക്തമാക്കി. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. ഇത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
Telegram
WhatsApp