spot_imgspot_imgspot_img

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം

Date:

തിരുവനന്തപുരം: കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 29, 30, 31 തീയതികൾ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചക്കായി മാറ്റി വച്ചിരിക്കുകയാണ്. സ്പീക്കർ എ എൻ ഷംസീറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. തുടർന്ന് ഫെബ്രുവരി 6 മുതൽ 11 വരെയുള്ള തീയതികളിൽ സഭ ചേരില്ല. അതിനു ശേഷം ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കുമെന്ന് സ്പീക്കർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp