spot_imgspot_imgspot_img

വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ “റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് “റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുമാരനാശാൻ ദേശീയ ഇൻസ്റ്റ്യൂട്ടിലാണ് ഇന്ന് രാവിലെ സെമിനാർ സംഘടിപ്പിച്ചത്. ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി 26 ആം വയസ്സിൽ രക്തസാക്ഷിയായ വക്കം ഖാദറിന്റെ അനുസ്മരണ വേദിയുടെ ബാനറിൽ സംഘടിപ്പിച്ചതിനും സ്വാതന്ത്ര്യത്തിനു വേണ്ടി തന്റെ തൂലിക ചലിപ്പിച്ച മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള ദേശീയ ഇൻസ്റ്റ്യൂട്ടിൽ വെച്ച് നടന്നു എന്നുള്ളത് കൊണ്ടും ഈ സെമിനാറിന് ഏറെ പ്രസക്തിയുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെആമുഖമായ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് എന്ന മഹത്തായ ആശയത്തെ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ട് തികയുന്ന ഈ ഈ അവസരത്തിൽ നവ ഫാസിസ്റ്റ് ശക്തികളും, ഭരണകൂടവും ചേർന്നുകൊണ്ട് ശിഥിലമാക്കാൻ ശ്രമിക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വേദി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു. ഇന്ത്യയിലെ മതേതര മനസ്സുകൾഇന്ന് ഏറെ ആശങ്കയിലാണ് സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യയിലൂടെ അല്ലാ നമ്മൾ കടന്നു പോകുന്നത് എന്നും ഉദ്ഘാടകൻ പറഞ്ഞു.

ടി. നാസർ അധ്യക്ഷത വഹിച്ചു. വേദി ചെയർമാൻ എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗവൺമെന്റിന്റെ അധ്യാപക അവാർഡ് നേടിയ മോഹനകുമാരൻ നായർ, കവി തോന്നയ്ക്കൽ ചന്ദ്രപ്രസാദ്, എൽ.വി.എച്ച് എസ് പിടിഎ പ്രസിഡന്റ് ഉറൂബ്, മംഗലപുരം പഞ്ചായത്തംഗം ശ്രീചന്ദ്, സഞ്ജു, മോനിഷ് , ആബിദ്, നാസർ, അജയരാജ്, അനീസ്, കല്ലൂർ നിസാർ,തുടങ്ങിയവർ സംസാരിച്ചു. ദേശീയ ഗാനം ആലപിച്ച് സെമിനാർ അവസാനിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp