spot_imgspot_imgspot_img

റോഡരികില്‍ പ്രതിഷേധവുമായി ഗവര്‍ണര്‍

Date:

കൊല്ലം: വീണ്ടും പ്രതിഷേധമറിയിച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ നിലമേൽ വച്ച് ഗവർണറിനു നേരെ കരിങ്കൊടി കാണിച്ചു. ഇതിൽ ക്ഷുഭിതനായിട്ടാണ് ഗവർണർ തന്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങി പ്രതിഷേധം അറിയിച്ചത്.

പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ​ഗവർണർ ഇപ്പോഴും റോഡരികിൽ കസേര ഇട്ട് ഇരിക്കുകയാണ്. ഇതിനിടെയിൽ ഗവർണർ പൊലീസിനെയും ശകാരിച്ചു.എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും അദ്ദേഹം പോലീസിനോട് ആരാഞ്ഞു. കൂടാതെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.

എന്നാൽ സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
Telegram
WhatsApp