spot_imgspot_imgspot_img

മൈസൂരുവിൽ നിന്ന് ഡോക്ടറേറ്റ് നേടി കഴക്കൂട്ടം സ്വദേശി

Date:

മൈസൂരു : മൈസൂരു അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് ബിപിൻ ഭവനിൽ കെ.സി.ബാലകൃഷ്ണൻ എസ്.ജയകുമാരി ദമ്പതികളുടെ മകൻ ബിപിൻ നായർ ആണ് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയത്.

കണിയാപുരം ചിറ്റാറ്റ്മുക്ക് സെന്റ് വിൻസന്റ് സ്കൂൾ, പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ബിബിൻ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം മൈസൂരു അമൃത വിശ്വവിദ്യാപീഠത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേരുകയായിരുന്നു.

ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇതേ യൂണിവേഴ്സിറ്റിയിലെ മൈസൂരു ക്യാമ്പസ്സിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് കയറുകയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടയിലാണ് ഡോക്ടറേറ്റ് നേടിയത്. തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥയായ എം.ജി രശ്മി യാണ് ബിപിന്റെ ഭാര്യ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp