spot_imgspot_imgspot_img

കേന്ദ്രസര്‍ക്കാര്‍ എത്രയൊക്കെ ഞെരുക്കിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൈവിടില്ല; മന്ത്രി മുഹമ്മദ് റിയാസ്

Date:

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എത്രയൊക്കെ ഞെരുക്കിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൈവിടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ഈ സര്‍ക്കാര്‍ കേരളജനതയെ കൈവിടില്ല എന്ന പ്രഖ്യാപനമായിരുന്നു ബാലഗോപാല്‍ മന്ത്രിയുടെ ഇന്നത്തെ ബജറ്റ് പ്രസംഗമെന്ന് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ സാമൂഹ്യ, സാമ്പത്തിക മേഖലകളെ സമഗ്രമായി പരിഗണിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ 2024-2025 വര്‍ഷത്തെ ബജറ്റ്.

കേരളത്തിന്‍റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന രണ്ട് മേഖലകളാണ് വിനോദസഞ്ചാരവും നിര്‍മ്മാണ മേഖലയും. രണ്ട് മേഖലകളെയും പ്രത്യേകമായി പരിഗണിച്ചുകൊണ്ട് കേരളത്തിന്‍റെ സമ്പദ്ഘടനയുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്.
നിര്‍മ്മാണ മേഖലയുടെ സജീവതയാണ് കേരളത്തിന്‍റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പങ്കാളിത്തം നിര്‍ണായകമാണ്. ഇത്തവണത്തെ ബജറ്റില്‍ നിര്‍മ്മാണ മേഖലയ്ക്കായി 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിനായി ഈ തുക വിനിയോഗിക്കാന്‍ സാധിക്കും. കൂടാതെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലാകെ 5000 കോടി രൂപയുടെ വികസനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിനോദസഞ്ചാര വകുപ്പിന് 351 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp