spot_imgspot_imgspot_img

എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

Date:

തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിൽന്യായീകരണവുമായി സിപിഐഎം രേഖ. വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനാണെന്നാണ് സിപിഐഎം രേഖയിൽ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകൾക്കു നൽകിയ രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പറയുന്നത്. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുന്നുവെന്നും കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണെന്നും രേഖയില്‍ പറയുന്നു. സംസ്ഥാനത്തേ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന നിലപാടാണെന്നും രേഖയിൽ പറയുന്നു.

അതെ സമയം വീണ വിജയന് എസ്എഫ്ഐഒയുടെ സമന്‍സ് അയച്ചിരുന്നു. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. എന്നാൽ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി ഹർജി നല്‍കിയിരുന്നു. ഈ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...

എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിച്ച് എന്‍.എസ് മാധവന്‍; 75 സീറ്റ്് കിട്ടുമെന്ന് പ്രവചനം; ജില്ല തിരിച്ചുള്ള സീറ്റുകളും പ്രവചിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് മൂന്നാമതും കേരളം ഭരിക്കുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍....

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ മരണം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ...

ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു....
Telegram
WhatsApp