spot_imgspot_imgspot_img

തൃപ്പൂണ്ണിത്തുറ സ്ഫോടനം; പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു; വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകും

Date:

എറണാകുളം: തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്ന സംഭരണശാലയിൽ പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് എറണാകുളം ജില്ലാ കളക്ടർ. പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

അതെ സമയം തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയിൽ വാഹനത്തിലെ ഷോർട് സർക്യൂട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇവർ അറിയിച്ചു.

സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിയിലെ രണ്ടു ഭാരവാഹികളെയും പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. കൂടാതെ ബലക്ഷയം പറ്റിയ കെട്ടിടങ്ങളില്‍ ആളുകള്‍ പ്രവേശിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇതോടൊപ്പം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ എഞ്ചിനീയറിംഗ് വിഭാഗം വീടുകളിലെത്തി നഷ്ടം പരിശോധിക്കും. അതിന് ശേഷമാകും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക. ഇതിനായി മുനിസിപ്പാലിറ്റി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp