spot_imgspot_img

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Date:

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിൻ്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ മാനേജ്‌മെൻ്റ്, 3ഡി ആനിമേഷൻ, ഡോട്ട് നെറ്റ് ടെക്നോളജി, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽ ഫോൺ സർവ്വീസിംഗ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആൻ്റ് നോൺ-ലീനിയർ വീഡിയോ എഡിറ്റിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ. ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാ ഫോറം 100/- രൂപയ്ക്ക് സെൻ്ററിൽ നിന്ന് നേരിട്ടും / മണിഓർഡറായി 135/- രൂപ മാനേജിംഗ് ഡയറക്‌ടർ, കേരള സ്റ്റേറ്റ് സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിൻ്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെൻ്റർ, പുന്നപൂരം, പടിഞ്ഞാറേകോട്ട, തിരുവന ന്തപുരം 695024 എന്ന വിലാസത്തിൽ തപാലിലും / വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത അപേക്ഷ മാനേജിംഗ് ഡയറക്‌ടർ, സി-ആപ്റ്റിൻ്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100/- രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0471-2474720, 0471-2467728, www.captkerala.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp