spot_imgspot_imgspot_img

ഖത്തറിൽ നിന്നും തിരിച്ചെത്തിയ നാവികനെ പ്രകാശ് ജാവദേക്കറും കെ.സുരേന്ദ്രനും സന്ദർശിച്ചു

Date:

തിരുവനന്തപുരം: ഖത്തറിൽ നിന്നും ജയിൽ മോചിതനായ തിരുവനന്തപുരം ബാലരാമപുരം താന്നിവിള ഇളമാന്നൂർക്കോണം ആതിരയിൽ രാഗേഷ് ഗോപകുമാറിനെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറും അദ്ദേഹത്തിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ലോകത്തിൻ്റെ ഏത് ഭാഗത്തുള്ളതായാലും ഭാരതീയരെ സുരക്ഷിതരാക്കുക എന്നത് നരേന്ദ്ര മോദി സർക്കാരിൻ്റെ ഗ്യാരണ്ടിയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

ഇതിന് മുമ്പും ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും പല പരീക്ഷണഘട്ടത്തിലും ഭാരതീയരെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. മോദിയുടെ ഭരണത്തിൽ ഇന്ത്യക്കാർക്ക് എല്ലാ സ്ഥലത്തും ബഹുമാനം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങൾ ഖത്തറിൽ ജയിലിൽ കിടന്നപ്പോൾ നാവികർക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ എംപി പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് ഒപ്പമുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...
Telegram
WhatsApp