spot_imgspot_imgspot_img

ഗുരുവായൂർ ക്ഷേത്രോത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം ചേർന്നു

Date:

തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടർ യോഗത്തെ അറിയിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്യൂ കോംപ്ലക്സ്, ബാരിക്കേഡ് എന്നിവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ക്ഷേത്രത്തിൽ വെള്ളം, ഇലക്ട്രിക്കൽ, ഫുഡ് സപ്ലെ പ്രവർത്തനങ്ങൾ എന്നിവയും യോഗം വിലയിരുത്തി. ഫെബ്രുവരി 21 ന് നടക്കുന്ന ആനയോട്ടത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും യോഗം ചർച്ച ചെയ്തു.

ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകൻ, ഭരണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp