spot_imgspot_imgspot_img

ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ; അപാകതകൾ പരിഹരിക്കണം : മുസ്ലിംലീഗ്

Date:

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്നും, ആലംകോട് – അഞ്ചുതെങ്ങ് ഹാർബർ റോഡുമായി ബന്ധിക്കുന്ന പാലാംകോണം ജംഗ്ഷനിലെ റോഡിൻറെ നിർമ്മാണത്തിലെ അപകടകരമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയയുടെ ആഭിമുഖ്യത്തിൽ പാലാംകോണം ബൈപാസ് ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രദേശത്തെ മഹല്ലുകളായ പാലാംകോണം മുസ്ലിം ജമാഅത്ത്, പാലാംകോണം സലഫി മഹല്ല്, ദാറുൽ അർഖം കോളേജ് എന്നിവയുടെ ഭാരവാഹികളും ധർണയിൽ പങ്കെടുത്തു.

സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന സർവീസ് റോഡ് നിലവിൽ അപകടകരമായ അവസ്ഥയിലാണ്. ജംഗ്ഷന് സമീപത്ത് താമസിക്കുന്ന ജനങ്ങൾക്കും, വ്യാപാരികൾക്കും വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പൊടി മൂലം പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നിലവിൽ അനുഭവപ്പെടുന്നു. ആവശ്യങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിൻറെ നിർമ്മാണം തടയുന്ന രൂപത്തിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും.

ആറ്റിങ്ങൽ നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ ഹാഷിം കരവാരം പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് നഹാസ് ആലംകോട് മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജമാൽ ആലം, പാലാംകോണം മുസ്ലിം ജമാഅത്ത് പ്രതിനിധി നസീബ് ഖാൻ, ദാറുൽ അർഖം പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് മാറഞ്ചേരി, ഹാരിസ് ആലംകോട് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി ജമീൽ പാലാംകോണം സ്വാഗതവും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് ജമാൽ നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp