spot_imgspot_img

‘വോട്ട് പേ ബാത്ത് ‘ വിദ്യാർഥികളുമായി സംവദിച്ച് ജില്ലാ കളക്ടർ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും മാർ ഇവനിയോസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ലോഗോ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് ‘ വോട്ട് പേ ബാത്ത് ‘ എന്ന പരിപാടിയിൽ ജില്ലാ കളക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു.

എല്ലാവരെയും ഉൾകൊള്ളുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളും ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

കോളേജ് പ്രിൻസിപ്പൽ റവറന്റ് ഫാദർ ഗീവർഗീസ് വലിയ ചാങ്ങവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ അഖിൽ. വി. മേനോൻ, കൺവീനർ ഡോ. സുജു. സി. ജോസഫ്, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടകംപള്ളി വില്ലേജിലെ കാട് പുറമ്പോക്കിൽ താമസിക്കുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ കാട് പുറമ്പോക്ക് ഇനത്തില്‍പെട്ട ഭൂമിയില്‍...

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 8...

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട്...

എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ...
Telegram
WhatsApp