spot_imgspot_imgspot_img

നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആയി അജിത്ത് കോളശ്ശേരി ചുമതലയേറ്റു

Date:

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത്ത് കോളശ്ശേരി ചുമതലയേറ്റു. കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്ഥാനമൊഴിഞ്ഞതോടെയാണ് നിലവില്‍ ജനറല്‍ മാനേജര്‍ കൂടിയായ അജിത്ത് കോളശ്ശേരി ചുമതല ഏറ്റെടുക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് സര്‍വ്വീസില്‍ അഡീഷണൽ സെക്രട്ടറിയാണ് അജിത്ത് കോളശ്ശേരി.

2016 മുതൽ നോർക്ക റൂട്ട്സിൽ വിവിധ സീനിയർ മാനേജർ തസ്തികളിലും, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലും, ജനറല്‍ മാനേജര്‍ എന്ന നിലയിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ സഞ്ചാര, കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഉക്രൈയ്നില്‍ നിന്നും മലയാളി വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനും, ലോക കേരള സഭയുടെ മൂന്ന് പതിപ്പുകൾ ഏകോപിപ്പിക്കുന്നതിലും ഇദ്ദേഹം നേതൃത്വം നൽകി.

കുടിയേറ്റം, സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ദേശീയ- രാജ്യാന്തര സെമിനാറുകളിൽ പങ്കെടുക്കുകയും കുവൈറ്റ്, യുഎഇ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ നോർക്കയെയും കേരള സർക്കാരിനെയും പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശിയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp