spot_imgspot_imgspot_img

കലാകാരനും കഴക്കൂട്ടത്തിൻ്റെ അഭിമാനവുമായിരുന്ന ഷാജഹാൻ അന്തരിച്ചു

Date:

തിരുവനന്തപുരം: കലാകാരനും കഴക്കൂട്ടത്തിൻ്റെ അഭിമാനവുമായിരുന്ന ഷാജഹാൻ അന്തരിച്ചു. ടിവി സീരിയൽ ഡയറക്ടർ,അസ്സോസിയേറ്റ് ഡയറക്ടർ, നടൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയാണ് ഷാജഹാൻ. ഇന്ന് പുലർച്ചെ 1.30യ്ക്കാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് അന്ത്യം. 51 വയസായിരുന്നു.

ഇന്നലെ രാത്രി 10.30 ഓടെ സീരിയലിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഷാജഹാന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് ഉടൻ തന്നെ കഴക്കൂട്ടം എ ജെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്ന് കോസ്മോപൊളിറ്റിയൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോസ്മോപൊളിറ്റിയൻ ആശുപത്രിയിൽ.

ഷാജഹാൻ്റെ വേർപാട് സീരിയൽ രംഗത്ത് മാത്രമല്ല, സമൂഹത്തിനും, കുടുംബത്തിനും നികത്താനാവാത്ത
തീരാ നഷ്ടം തന്നെയാണ്. ഭാര്യ ഹസീന. മകൾ അറഫ. എച്ച് എസ്. കഴക്കൂട്ടം, ശ്രീ നഗറിൽ SRA 68 ൽ , വാഴപ്പണ ഹൗസിലാണ് താമസം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp