spot_imgspot_imgspot_img

മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി

Date:

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്നിബാധയുണ്ടാകുന്നത് തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ ഭാഗമായുള്ള ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഫെബ്രുവരി 29 നകം പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കണം. മാലിന്യ സംഭരണ കേന്ദ്രങ്ങളിലും (MCF, RRF), ലെഗസി ഡംപ് സൈറ്റുകളിലും തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെയും സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കായിരിക്കും.

മാലിന്യ സംഭരണ കേന്ദ്രങ്ങളും (MCF, RRF), ലെഗസി ഡംപ് സൈറ്റുകളും സന്ദർശിച്ച് അഗ്നി സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി   ഒരു ഫയർ ഓഡിറ്റ് ടീമിനെ അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി രൂപീകരിക്കണം. കൗൺസിലർ/വാർഡ് മെമ്പർ, ഹെൽത്ത് ഇൻസ്പെക്ടർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, തദ്ദേശസ്വയംഭരണ സ്ഥാപന എൻജിനിയറിംങ് വിഭാഗം പ്രതിനിധി, ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് പ്രതിനിധി, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി എന്നിവരുൾപ്പെടുന്ന സംഘം മാർച്ച് 5 നകം സ്ഥലങ്ങൾ സന്ദർശിക്കുകയും സുരക്ഷാ സജ്ജീകരണങ്ങളുടെ നിലവിലെ സാഹചര്യവും കുറവുകളും വിലയിരുത്തുകയും വേണം.

പോരായ്മകൾ മാർച്ച് 15 നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിഹരിച്ച് ചെക്ക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് സമർപ്പിക്കണം. നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങളുടെ അവലോകനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ മാർച്ച് 20 നകം നടത്തണം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം മാർച്ച് 20നു ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ സജ്ജീകരണങ്ങൾ സംബന്ധിച്ച അവലോകനയോഗം ചേരണം. ഇതിന്റെ റിപ്പോർട്ട് സർക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സമർപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp