spot_imgspot_imgspot_img

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഈ പരിപാടിയിൽ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കുമെന്നും നേതാക്കൾ അറിയിച്ചു. രാവിലെ 10ന് സമ്മേളനം ആരംഭിക്കും.

വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. മോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം ന​ഗരത്തിൽ നാളെയും മറ്റന്നാളും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp