spot_imgspot_imgspot_img

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

Date:

തിരുവനന്തപുരം: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മെയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ച് ആണ്.

ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ആത്യന്തിക മൂല്യനിർണ്ണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്.

പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp