തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിനും ഇലക്ഷൻ പ്രചരണം പരിസ്ഥിതി സൗഹാർദ്ദമാക്കുന്നതിനുമായി ശുചിത്വമിഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
1. പരസ്യ പ്രചരണ ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പി.വി.സി. ഫ്ളെക്‌സ്, പോളിസ്റ്റർ, നൈലോൺ, പ്ളാസ്റ്റിക് കോട്ടിങ്ങുളള തുണി എന്നിവ ഉപയോഗിക്കാൻ പാടുളളതല്ല.
2. സർക്കാർ നിർദ്ദേശിച്ചതും 100% കോട്ടൺ/പ്ളാസ്റ്റിക് ഇല്ലാത്ത പേപ്പർ/റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പി.വി.സി. ഫ്രീ-റീസൈക്ളബിൾ ലോഗോയും യൂണിറ്റിൻ്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുളള സർട്ടിഫിക്കറ്റ് നമ്പർ/ക്യൂആർ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
3. സർക്കാർ നിർദ്ദേശിച്ച കോട്ടൺ, പോളി എത്തിലിൻ എന്നിവ നിർമ്മിക്കുന്ന/ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖാന്തിരം സാമ്പിളുകൾ സമർപ്പിക്കേണ്ടതും യഥാക്രമം കോട്ടൺ വസ്‌തുക്കൾ കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽ നിന്നും ടെസ്റ്റ് ചെയ്‌ത് 100% കോട്ടൺ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീൻ വസ്‌തുക്കൾ CIPET നിന്നും PVC-ഫ്രീ, റീസൈക്ളബിൾ പോളി എത്തിലിൻ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വില്പന നടത്താൻ പാടുളളൂ.
4. ഉപയോഗ ശേഷമുള്ള പോളി എത്തലിൻ ഷീറ്റ് പ്രിൻ്റിംഗ് യൂണിറ്റിലേക്ക് തന്നെയോ, അംഗീകൃത റീസൈക്ളിങ്ങ് യൂണിറ്റിലേക്കോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനയ്ക്ക്/ക്ളീൻ കേരള കമ്പനിക്ക് യൂസർ ഫീ നൽകികൊണ്ട് റീസൈക്ളിങ്ങിനായി തിരിച്ചേൽപ്പിക്കേണ്ടതാണ്. ഹരിതകർമ്മ സേന റീസൈക്ളിങ്ങിനായി അംഗീകൃത ഏജൻസിക്ക് നൽകി കൊണ്ട് പരസ്യ പ്രിൻ്റിംഗ് മേഖലയിൽ സീറോ വേസ്റ്റ് ഉറപ്പ് വരുത്തേണ്ടതാണ്.