spot_imgspot_img

ശബരി കെ റൈസ് വിതരണോദ്ഘാടനം മാർച്ച് 13ന്

Date:

തിരുവനന്തപുരം: ശബരി കെ  റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ  സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മാർച്ച് 13ന് ഉച്ചയ്ക്ക് 12ന് നിർവഹിക്കും.  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാൻഡിൽ  ജയ അരി 29 രൂപ നിരക്കിലും കുറുവമട്ട അരി 30 രൂപ നിരക്കിലും  ആണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക.  തിരുവനന്തപുരം മേഖലയിൽ ജയ അരിയുംകോട്ടയം – എറണാകുളം മേഖലകളിൽ മട്ട അരിയുംകോഴിക്കോട് മേഖലയിൽ കുറുവ അരിയും ആണ് വിതരണം ചെയ്യുക. ശബരി കെ റൈസിൻറെ ആദ്യ വില്പന  പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻഎംഎൽഎമാരായ ആന്റണി രാജുകടകംപള്ളി സുരേന്ദ്രൻവി കെ പ്രശാന്ത് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജുകോർപ്പറേഷൻ  ടാക്‌സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ   എന്നിവർ പങ്കെടുക്കും  സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജിതിരുവനന്തപുരം റീജിയണൽ മാനേജർ ജലജ ജി എസ് റാണി എന്നിവർ സന്നിഹിതരായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചിക്കൻ കറിക്ക് ചൂടില്ല; ഹോട്ടൽ ഉടമയെ സോഡാക്കുപ്പിക്ക് അടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ...

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...
Telegram
WhatsApp