spot_imgspot_imgspot_img

കേരള സർവ്വകലാശല കലോത്സവം; കോഴ ആരോപണം നേരിട്ട വിധികർത്താവ് മരിച്ച നിലയിൽ, താൻ നിരപരാധിയെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു

Date:

കണ്ണൂർ; കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന കേരള സർവ്വകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ട വിധികർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ.ഷാജിയാണ് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപം നിന്നും ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു.
തനിക്ക് എതിരെയുള്ള കോഴ ആരോപണത്തിൽ ഒരു കഴമ്പുമില്ലന്നും താൻ നിരപരാധിയാണെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നതായാണ് പോലീസ് നൽകുന്ന വിവരം.
തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്‌റ്റേഷനിൽ നാളെ ഹാജരാകാൻ പോലീസ് പി എൻ ഷാജിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ വിധികർത്താവായ പി എൻ ഷാജി മനംനൊന്ത് ആത്മഹത്യ ചെയ്യ്തതാകാമെന്നാണ് പോലീസ് കരുതുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp