spot_imgspot_imgspot_img

സത്യഭാമയുടെ പരാമർശം: പ്രതികരണവുമായി ആർ എൽ വി രാമകൃഷ്ണൻ

Date:

ചാലക്കുടി: നർത്തകി സത്യ ഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഡോ ആർ എൽ വി രാമകൃഷ്ണൻ. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ ആർ എൽ വി രാമകൃഷ്ണൻ അറിയിച്ചു. പേര് പറഞ്ഞിട്ടില്ലെങ്കിലും തന്നെയാണ് ഇത് പറയുന്നതെന്ന് വളരെ വ്യക്തമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. ആക്ഷേപിക്കാം പക്ഷേ മിതത്വം വേണം സൗന്ദര്യം മോഹിനിയാട്ടത്തിന് മാനദണ്ഡം എന്ന നിലപാട് നർത്തകർക്കാകെ അപമാനമാണെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.

സാംസ്കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുക. കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും പണ്ടും സത്യഭാമ തന്നെ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു രംഗത്ത്. പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെയെന്നും മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തി എഴുതിയ പ്രതിഭയാണ് ആർ എൽ വി രാമകൃഷ്ണൻ എന്നും മന്ത്രി പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp