News Week
Magazine PRO

Company

Share This Post
spot_imgspot_img

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പി ജി സീനിയർ റസിഡന്റ് ഡോ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ജീവിതം മടുത്തതു കൊണ്ട് പോകുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പരാമർശിച്ചിരിക്കുന്നു.

അഭിരാമി താമസിച്ചിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ നിന്നാണ് പോലീസ് കുറിപ്പ് കണ്ടെടുത്തത്. ഇന്നലെ വൈകുന്നേരമാണ് സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിന് സമീപം ഉള്ളൂർ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റിലെ റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം അന്വേഷണം നടത്തുകയാണ്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഭർത്താവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. പിജി പഠനം പൂർത്തിയാക്കിയ അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി...

കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും...

ഹൈബ്രിഡ് കഞ്ചാവ് കേസ്; കുറ്റപത്രത്തിൽ മൂന്ന് പേർ പ്രതികൾ

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു. ഒന്നാം...
Telegram
WhatsApp
11:31:31