spot_imgspot_imgspot_img

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസ്

Date:

തിരുവനന്തപുരം: വർഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ ചീത്ത വിളിച്ചതിനാണ് ശ്രീജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറയുകയായിരുന്നു.

സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന വ്യക്തിയാണ് ശ്രീജിത്ത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേയ്ക്ക് നോക്കി മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിര അസഭ്യവർഷം നടത്തുകയായിരുന്നു. വഴിയാത്രക്കാരിൽ ഒരാൾ ഇത് ഫോണിൽ പകർത്തുകയും തുടർന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുകയുമായിരുന്നു. ഇത് ശ്രെദ്ധയിൽ പെട്ടതിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp