spot_imgspot_imgspot_img

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെ രണ്ട് മലയാളികളോടൊപ്പം ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. മാര്‍ച്ച് 27 നാണ് ആര്യ എന്ന അദ്ധ്യാപികയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇപ്പോൾ ഇറ്റാനഗറിലെ ഒരു ഹോട്ടലിൽ നിന്ന് മലയാളികളായ ദമ്പതികളോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികളായ നവീന്റെയും ദേവിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ആര്യ. ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആര്യയ്ക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ആര്യ മരിച്ചതായി സ്ഥിതീകരിച്ചത്. മാർച്ച് 27 ന് ആര്യ ആരോടും പറയാതെ വീട് വിട്ട് പോകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ദേവിയും ആര്യയും ഒരേ സ്‌കൂളിലെ അധ്യാപികമാരാണ്.

വട്ടിയൂർക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്യയും ദേവിയും ഭർത്താവും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്.

മൂന്ന് പേരുടെയും മരണത്തിൽ ദുരൂഹത തുടരുകയാണ്. മൂന്ന് പേരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകൾ ഉണ്ടായിരുന്നുവെന്നും രക്തം വാർന്നാണ് മൂന്ന് പേരും മരിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...
Telegram
WhatsApp