spot_imgspot_imgspot_img

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുതിപ്പ് തുടരുന്നു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ കുതിപ്പ്. ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡ് ഇട്ടിരിക്കുകയാണ്. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ഇത്തരത്തിൽ പോകുകയാണെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്നാണ് കെ എസ് ഇ ബി പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെക്കോർഡ് ഉപയോഗം രേഖപ്പെടുത്തിയത്. ഇതിനെ മറികടക്കുന്നതാണ് പുതിയ കണക്കുകൾ. 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്.

മാത്രമല്ല രാ​വി​ല​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യും പീക്ക് സമയ ആവശ്യകതയും റെക്കോ​ര്‍​ഡിട്ടു. വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള സമയമാണ് പീക് ടൈം. ഇന്നലെ പീക് ടൈമിൽ 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്.

നിലവിൽ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയാണ് ഉയർന്ന തുക നൽകി കെ എസ് ഇ ബി വാങ്ങുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp