ഡൽഹി: കോണ്‍ഗ്രസിന്റെ തെഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം ലീഗിന്‍റെ ചിന്തകളും ഇടതുപക്ഷത്തിന്‍റെ നിലപാടുകളുമാണ് പ്രകടനപത്രികയിൽ ഉള്ളതെന്ന് മോദി പറഞ്ഞു. മാത്രമല്ല രാഷ്ട്ര നിര്‍മാണത്തിനുള്ള ഒരു നിര്‍ദേശവും കോണ്‍ഗ്രസിന് സ്വന്തമായി ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
സഹരൺപുരിലെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രകടന പത്രിക നുണകളുടെ കെട്ടാണെന്നും മോദി വിമർശിച്ചു. രാഹുൽ ഗാന്ധി- അഖിലേഷ് യാദവ് കൂട്ടുകെട്ടിനെയും മോദി വിമർശിച്ചു. അതോടൊപ്പം ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു പത്രിക പുറത്തു വിട്ടത്.