spot_imgspot_imgspot_img

വർക്കലയിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു

Date:

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടത്തിൽപെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് എതിർദിശയിൽ വന്ന സ്വകാര്യ ബസിലിടിച്ച് അപകടം സംഭവിച്ചത്.

കൊല്ലം അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്. മകളെ റെയിൽവേ സ്റ്റേഷനിൽ ആക്കാനായിട്ടാണ് കുടുംബം ബൈക്കിൽ യാത്ര തിരിച്ചത്. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിൻ്റ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടം സംഭവിച്ചത്.

ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. പ്രതിഭയുടെ ഭർത്താവ് വിജയകുമാർ, മകൾ വിഷ്ണുപ്രിയ എന്നിവർക്കും പരിക്കേറ്റു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ പ്രതിഭയുടെ തലയിടിച്ച് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp