spot_imgspot_imgspot_img

കഴക്കൂട്ടം കുളത്തൂരിൽ ബൈക്കപകടം: രണ്ടുപേർ മരിച്ചു

Date:

തിരുവനന്തപുരം: ദേശിയപാതയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുളത്തൂർ തമ്പുരാൻമുക്കിലാണ് സംഭവം നടന്നത്. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളും മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ഇൻഫോസിന് സമീപം തമ്പുരാൻമുക്കിൽ ഇന്ന് വെളുപ്പിന് മൂന്നുമണിക്കാണ് അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ പൾസർ ബൈക്ക് സുനീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് റൈസിംഗ് ആണെന്നാണ് വിവരം. ഇടിയിൽ ബൈക്ക് ദൂരെയ്ക്ക് തെറിച്ച് എതിർവശത്താണ് വീണത്. ഇടിയുടെ ആഘാതത്തിൽ സുനീഷ് തെറിച്ചു വീഴുകയും ബൈക്ക് നൂറുമീറ്റർ ദൂരെയ്ക്ക് തെറിച്ചു നീങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡി.കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരിക്കേറ്റ് മെഡി കോളേജിൽ ചികിത്സയിലാണ്. തുമ്പ പോലീസാണ് സ്ഥലത്തെത്തി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp