spot_imgspot_imgspot_img

മണിപ്പൂർ കലാപം; പ്രതികരണവുമായി പ്രധാനമന്ത്രി

Date:

ഡൽഹി: ഒടുവിൽ മണിപ്പൂർ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്‌സഭാ ഇലക്ഷൻ അടുത്തിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂർ കലാപത്തിൽ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് മോദി പറയുന്നത്.

സർക്കാർ ഇടപെട്ടതോടെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടുവെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ അവിടെ താമസിച്ചുകൊണ്ട് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്നും വിവിധ തലത്തിലുള്ള വ്യക്തികളുമായി അദ്ദേഹം നിരന്തരം യോഗങ്ങൾ സംഘടിപ്പിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

ഇതിനുപുറമെ കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp