spot_imgspot_imgspot_img

ആസ്വാദക മനം നിറയ്ക്കാൻ പ്രേംനസീർ സുഹൃത് സമിതിയുടെ റംസാൻ നിലാവ് 13 ന്

Date:

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന റംസാൻ നിലാവ് ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങളിൽ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർവഹിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായിരിക്കും.

തുടർച്ചയായി നാലാം വർഷവും ഇസ്ലാമിക കീർത്തനങ്ങൾ ആലപിച്ച മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെയും മുപ്പത് ദിന റംസാൻ സംഗീതാർച്ചനയിൽ കീർത്തനങ്ങൾ രചിച്ചവരെയും ചടങ്ങിൽ ആദരിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,
സൂര്യ കൃഷ്ണമൂർത്തി,അയിലം ഉണ്ണികൃഷ്ണൻ, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ, പിആർഒ റഹിം പനവൂർ തുടങ്ങിയവർ സംസാരിക്കും.


മാപ്പിളപ്പാട്ട് ഗായകൻ ഫാദർ സേവേറിയോസ് തോമസിനെ ചടങ്ങിൽ ആദരിക്കും. പ്രമുഖരായ 11 മാപ്പിളപ്പാട്ട് ഗായകർ ഗാനങ്ങൾ ആലപിക്കും. ഗായകൻ അൻവർ സാദത്തിന്റെ മകൾ നസ്രീൻ സാദത്ത് വയലിനിൽ ഗാനവും തിരുവനന്തപുരം ലക്ഷ്യ ഡാൻസ് അക്കാഡമി ഒപ്പനയും അവതരിപ്പിക്കും.

ഏറെ ആകർഷവും ഹൃദ്യവുമായ റംസാൻ നിലാവ് സിനിമ പിആർഒ ആയ റഹിം പനവൂരാണ് സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നതെന്നും ചടങ്ങിലേയ്ക്ക് പ്രവേശനം സൗജന്യമാണെന്നും പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp