spot_imgspot_imgspot_img

ഡോ. എം.ഐ സഹദുള്ളയ്ക്ക് കഹോകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

Date:

തിരുവനന്തപുരം: എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്രമായ സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കൊൽക്കത്തിയിൽ നടന്ന ചടങ്ങിൽ ഡോ. എം.ഐ സഹദുള്ള ഏറ്റു വാങ്ങി.

രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ അക്രെഡിറ്റേഷനുകളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തെ അക്രെഡിറ്റേഷനുള്ള ആരോഗ്യ പരിപാലന സംഘടനകളുടെ കൂട്ടായ്മയാണ് കഹോകോൺ.

താങ്ങാനാവുന്ന നിരക്കിൽ മികച്ച ആരോഗ്യപരിചരണം ഏവർക്കും ലഭ്യമാക്കുക എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ആരോഗ്യമേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി കിംസ്ഹെൽത്തിനെ മാറ്റിയെടുത്തതും കേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് നടത്തിയ സുപ്രധാന ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.

2002-ല്‍ 250 കിടക്കളോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച കിംസ്‌ഹെല്‍ത്ത് നിലവിൽ ഇന്ത്യയ്ക്ക് പുറമേ ബഹ്‌റിന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ച് 2000ന് മുകളില്‍ കിടക്കകളുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലകളിലൊന്നാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp