spot_imgspot_imgspot_img

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; പ്രതികരണവുമായി പ്രധാനമന്ത്രി

Date:

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഡൽഹി മദ്യ നയ കേസിൽ പിടിയിലായ കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി തുടരുമെന്ന് മോദി പറഞ്ഞു.

മാത്രമല്ല രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്ന ഒന്നാണ് അഴിമതിയെന്നും അഴിമതിക്കെതിരായ നടപടികളിൽ നിന്നും രാജ്യത്തെ അന്വേഷണ ഏജൻസികൾ പിന്നോട്ട് പോവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതെ സമയം ജമ്മു കശ്മീരിന് അധികം വൈകാതെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്നും മോദി വ്യക്തമാക്കി. വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ ഭീകരവാദത്തിന്റെയും അതിർത്തി കടന്നുള്ള വെടിവയ്പ്പിൻ്റെയും ഭീഷണിയില്ലാതെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി...

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...
Telegram
WhatsApp